Sat, 10 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Leaders In Custody

നേ​താ​ക്ക​ൾ ക​സ്റ്റ​ഡി​യി​ൽ; പ്ര​തി​ഷേ​ധ​ക്കാ​ർ തെ​രു​വു​ക​ളി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തു​ന്നു, നേ​താ​ക്ക​ളെ​യും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ​യും വ​ലി​ച്ചി​ഴ​ച്ച് പോ​ലീ​സ്

ന്യൂ​ഡ​ൽ​ഹി: പി​ണ​റാ​യി വി​ജ​യ​ന​ട​ക്കം മൂ​ന്ന് മു​ൻ മു​ഖ്യ​മ​ന്ത്രി​മാ​രും സി​ജെ​പി സ്ഥാ​പ​ക​ൻ അ​ഭി​ജി​ത് ദീ​പ്കെ​യു​മ​ട​ക്ക​മു​ള്ള​വ​ർ ക​സ്റ്റ​ഡി​യി​ലാ​യെ​ങ്കി​ലും പ്ര​തി​ഷേ​ധ​ക്കാ​ർ ഒ​ന്നാ​കെ തെ​രു​വു​ക​ളി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തു​ന്ന​ത് തു​ട​രു​ന്നു. മും​ബൈ​യി​ൽ​നി​ന്ന് വി​മാ​ന​മാ​ർ​ഗം ഡ​ൽ​ഹി​യി​ലെ​ത്തി​യ സി​ജെ​പി ക​ൺ​വീ​ന​ർ അ​ഭി​ജീ​ത് ദീ​പ്കെ, സ​ഹ​പ്ര​വ​ർ​ത്ത​ക​രാ​യ സൗ​ര​വ് ദാ​സ്, അ​ശു​തോ​ഷ് റ​ങ്ക എ​ന്നി​വ​രെ പൊ​ലി​സ് വി​മാ​ന​ത്തി​നു​ള്ളി​ൽ ക​യ​റി നാ​ട​കീ​യ​മാ​യി ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ഏ​കാ​ധി​പ​ത്യ ന​ട​പ​ടി​യെ​യും മോ​ദി​യു​ടെ ഭ​യ​ത്തെ​യു​മാ​ണ് ഇ​ത് സൂ​ചി​പ്പി​ക്കു​ന്ന​തെ​ന്ന് ക​സ്റ്റ​ഡി​യി​ലാ​കു​ന്ന​തി​ന് മു​ൻ​പ് ദീ​പ്കെ പ്ര​തി​ക​രി​ച്ചു. യൂ​ട്യൂ​ബ​ർ ധ്രു​വ് റാ​ഠി​യെ പു​ല​ർ​ച്ചെ ഏ​ഴ​ര​യോ​ടെ ഗു​രു​ഗ്രാ​മി​ലെ വ​സ​തി​യി​ൽ എ​ത്തി പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഐ​സ നേ​താ​വ് നേ​ഹ ബോ​റ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ദ്യാ​ർ​ഥി നേ​താ​ക്ക​ളെ​യും ചി​ല മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ​യും പോ​ലീ​സ് വ​ലി​ച്ചി​ഴ​ച്ചാ​ണ് വാ​ഹ​ന​ങ്ങ​ളി​ൽ ക​യ​റ്റി​യ​ത്.

സ​മ​ര​ത്തി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചെ​ത്തി​യ മു​ൻ മു​ഖ്യ​മ​ന്ത്രി​മാ​രാ​യ അ​ര​വി​ന്ദ് കെ​ജ​രി​വാ​ൾ, മ​മ​താ ബാ​ന​ർ​ജി എ​ന്നി​വ​രെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. കേ​ന്ദ്ര ക​മ്മി​റ്റി ഓ​ഫീ​സി​ന് അ​വ​ധി പ്ര​ഖ്യാ​പി​ച്ച് പ്ര​ക്ഷോ​ഭ​ത്തി​നി​റ​ങ്ങി​യ പി​ണ​റാ​യി വി​ജ​യ​ന​ട​ക്ക​മു​ള്ള സി​പി​എം നേ​താ​ക്ക​ളെ കേ​ര​ള ഹൗ​സ് പ​രി​സ​ര​ത്താ​ണ് പൊ​ലി​സ് ത​ട​ഞ്ഞ​ത്. ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പി​ണ​റാ​യി​യെ മ​ണി​ക്കൂ​റു​ക​ളോ​ളം ന​ഗ​ര​ത്തി​ൽ വ​ട്ടം​ക​റ​ക്കി​യ പോ​ലീ​സ് അ​വ​ശ​നാ​യ അ​ദ്ദേ​ഹ​ത്തി​ന് മ​രു​ന്നോ ഭ​ക്ഷ​ണ​മോ പോ​ലും ന​ൽ​കി​യി​ല്ലെ​ന്ന് ഇ​ട​ത് എം​പി​മാ​ർ ആ​രോ​പി​ച്ചു.

നേ​താ​ക്ക​ളെ പൊ​ലി​സ് അ​ജ്ഞാ​ത ത​ട​വ​റ​ക​ളി​ലേ​ക്ക് മാ​റ്റി​യ സാ​ഹ​ച​ര്യ​ത്തി​ൽ അ​ന​ധി​കൃ​ത ക​സ്റ്റ​ഡി​ക്കെ​തി​രെ കോ​ട​തി​യെ സ​മീ​പി​ക്കാ​നാ​ണ് സി​ജെ​പി​യു​ടെ തീ​രു​മാ​നം. കൂ​ടു​ത​ൽ അ​റ​സ്റ്റു​ക​ൾ മു​ൻ​കൂ​ട്ടി ക​ണ്ട് സ​മ​രം ന​യി​ക്കാ​ൻ അ​ജി​ൻ​ക്യ ഷി​ൻ​ഡെ​യെ ദീ​പ്കെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Latest News

Corehub Up